Connect with us

Kerala

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന; 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു

'ഓപറേഷന്‍ ലൈഫ്' എന്ന പേരിലാണ് വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധയിടങ്ങളില്‍ നിന്നായി വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. ഏഴ് ജില്ലകളില്‍ നിന്നായി 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണയാണ് കണ്ടെത്തിയത്. ‘ഓപറേഷന്‍ ലൈഫ്’ എന്ന പേരിലാണ് വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്.

ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. കൊല്ലം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടികൂടിയത്. 9,337 ലിറ്ററാണ് ജില്ലയില്‍ നിന്നു മാത്രം പിടിച്ചെടുത്തത്. ആലപ്പുഴയില്‍ നിന്ന് 6,530 ലിറ്ററും പിടികൂടി.

വെളിച്ചെണ്ണയുടെ വില വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചിരുന്നു. ഇതോടെയാണ് രഹസ്യ പരിശോധനകള്‍ നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.