Kerala
പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
. മീന്‍ പിടിത്തത്തിന് പോകവെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.

തിരുവനന്തപുരം | പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. കുമാര്‍(45) എന്ന തൊഴിലാളിയാണ് മരിച്ചത്. മീന്‍ പിടിത്തത്തിന് പോകവെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 6 മണിക്കാണ് അപകടം സംഭവം
ആറ് മത്സ്യത്തൊഴിലാളികളാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. പുതുക്കുറിച്ചി സ്വദേശിയായ ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. കടലിലേക്ക് വീണ കുമാറിനെ ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥിരമായി അപകടം നടക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് പുതുകുറിച്ചി. കഴിഞ്ഞ ദിവസവും സമാനമായ അപകടം സംഭവിച്ചിരുന്നു
---- facebook comment plugin here -----