National
നവി മുബൈയില്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തം; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു
മരിച്ചത് തിരുവനന്തപുരം സ്വദേശികള്‍

മുബൈ| നവി മുബൈയിലെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തം. തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണന്‍(46), ഭാര്യ പൂജ രാജന്‍(39), ഇവരുടെ മകള്‍ വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ (6) എന്നിവരാണ് മരിച്ച മലയാളികള്‍.
പുലര്‍ച്ചെ രണ്ടുമണിയോടെ വാഷിയിലെ എംജി കോംപ്ലക്‌സിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫ്‌ളാറ്റിലെ പത്താം നില മുതല്‍ പന്ത്രണ്ടാം നില വരെ തീപടര്‍ന്നു. മൃതദേഹങ്ങള്‍ വാഷിയിലെ ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----