Connect with us

Uae

എമിറേറ്റ്സ് റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തെ പോലീസ് രക്ഷിച്ചു

ക്രൂയിസ് കൺട്രോൾ സംവിധാനം തകരാറിലായി

Published

|

Last Updated

ദുബൈ|എമിറേറ്റ്‌സ് റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ഒരു വാഹനത്തെ ദുബൈ പോലീസ് സമയോചിതമായി ഇടപെട്ട് രക്ഷിച്ചു. അബൂദബിയിലേക്കുള്ള യാത്രക്കിടെ കാറിന്റെ ക്രൂയിസ് കൺട്രോൾ തകരാറിലായതിനെ തുടർന്ന് വാഹനമോടിച്ചയാൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. റിപ്പോർട്ട് ലഭിച്ച് മിനിറ്റുകൾക്കുള്ളിൽ ട്രാഫിക് പട്രോളിംഗ് ഉദ്യോഗസ്ഥർ ഇടപെട്ട് ഒരു അപകടം ഒഴിവാക്കിയതായി പോലീസ് പറഞ്ഞു. ക്രൂയിസ് കൺട്രോൾ കുടുങ്ങിയതിനെ തുടർന്ന് ഡ്രൈവർക്ക് കാറിന്റെ വേഗത നിയന്ത്രിക്കാനായില്ല. ആക്‌സിലറേറ്ററും ബ്രേക്കും പ്രതികരിക്കാതെയായി എന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലം ബിൻ സുവൈദാൻ പറഞ്ഞു.

സ്ഥലത്തേക്ക് അയച്ച പട്രോളിംഗ് സംഘം കാർ കണ്ടെത്തിയതിന് ശേഷം, വാഹനം സുരക്ഷിതമായി നിർത്തുന്നതുവരെ ഫോണിലൂടെ ഡ്രൈവറെ നയിച്ചു. പട്രോളിംഗ് സംഘം വാഹനത്തിന് ചുറ്റും ഒരു സുരക്ഷാ ഇടനാഴി സൃഷ്ടിച്ചു. കൂട്ടിയിടികൾ തടയാൻ ഗതാഗതം സുഗമമാക്കിയതായും ബിൻ സുവൈദാൻ പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ ശാന്തത പാലിക്കണമെന്നും സീറ്റ് ബെൽറ്റ് ഇടണമെന്നും ഹസാർഡ് ലൈറ്റുകൾ ഓൺ ചെയ്യണമെന്നും സഹായത്തിനായി 999 എന്ന നമ്പറിൽ വിളിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.

ഡ്രൈവർമാർ ഗിയർ ന്യൂട്രലിലേക്ക് മാറ്റാനും എൻജിൻ ഓഫ് ചെയ്ത് റീസ്റ്റാർട്ട് ചെയ്യാനും ശ്രമിക്കണം. അല്ലെങ്കിൽ കാർ നിർത്തുന്നത് വരെ സ്ഥിരമായ ബ്രേക്ക് അമർത്താൻ ശ്രമിക്കണം. വാഹനങ്ങളുടെ പതിവ് അറ്റകുറ്റപ്പണികൾ, പ്രത്യേകിച്ച് ബ്രേക്കിംഗ്, ക്രൂയിസ് കൺട്രോൾ സംവിധാനങ്ങൾ എന്നിവയുടേത് പ്രധാനമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

 

 

---- facebook comment plugin here -----

Latest