Connect with us

Kerala

അട്ടപ്പാടിയിലെ കര്‍ഷകന്റെ മരണം; അഗളി വില്ലേജ് ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം

അട്ടപ്പാടി മേഖലയിലെ കര്‍ഷകര്‍ക്ക് വര്‍ഷങ്ങളായി ഉണ്ടാകുന്ന സമാന അനുഭവങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം

Published

|

Last Updated

പാലക്കാട്|അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനെതുടര്‍ന്ന് കര്‍ഷകന്‍ കൃഷ്ണസ്വാമി ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം. അഗളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി. അട്ടപ്പാടി മേഖലയിലെ കര്‍ഷകര്‍ക്ക് വര്‍ഷങ്ങളായി ഉണ്ടാകുന്ന സമാന അനുഭവങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നത്. പോലീസിനെ മറികടന്ന് വില്ലേജ് ഓഫീസിലെ ഗെയ്റ്റ് തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഈ ശ്രമം പോലീസ് തടഞ്ഞു. ബി ജെ പിയുടെ നേതൃത്വത്തിലും അഗളി വില്ലേജ് ഓഫീലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നാണ് വിവരം.

റവന്യു വകുപ്പിനെതിരെ ഗുരുതര ആരോപണമാണ് കൃഷ്ണസ്വാമിയുടെ കുടുംബം ഉയര്‍ത്തുന്നത്. വില്ലേജ് ഓഫീസില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്ന് കൃഷ്ണസ്വാമിയുടെ ഭാര്യ കമലം പറഞ്ഞു. വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന സ്ഥലം തന്റേതല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി. ഇതിന്റെ മനോവിഷമത്തിലായിരുന്നു അദ്ദേഹം. 2.5 സെന്റ് സ്ഥലം വഴിക്കായി വിട്ടുകൊടുത്തിരുന്നു. ഇതിന്റെയെല്ലാം രേഖകള്‍ ഹാജരാക്കിയിരുന്നുവെന്നും കമലം വ്യക്തമാക്കി. തണ്ടപ്പേര്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറു മാസമായി കൃഷ്ണസ്വാമി വില്ലേജ് ഓഫീസ് കയറി ഇറങ്ങുകയായിരുന്നു.ഇന്നലെ ഉച്ചയോടെയാണ് ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമിയെ സ്വന്തം കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

---- facebook comment plugin here -----

Latest