Kerala
സാമ്പത്തിക തര്‍ക്കം; യുവാവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കി
കഴുത്തില്‍ കത്തി കുത്തിയിറങ്ങിയ നിലയില്‍ അനില്‍കുമാറിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാസര്‍കോട് | കാസര്‍കോട് വാക്കുതര്‍ക്കത്തിനിടെ യുവാവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കി. സാമ്പത്തിക ഇടപാടാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്.
മത്സ്യവ്യാപാരിയായി അനില്‍കുമാര്‍(36) എന്നയാള്‍ക്കാണ് കുത്തേറ്റത്. അനില്‍ കുമാറിനോട് ഒരാള്‍ സീതാംഗോളിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോള്‍ അക്രമി സംഘം ഇയാളുടെ കഴുത്തില്‍ കുത്തുകയായിരുന്നു.
കഴുത്തില്‍ കത്തി കുത്തിയിറങ്ങിയ നിലയില്‍ അനില്‍കുമാറിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമാണെന്നാണ് അറിയുന്നത്. സംഭവത്തില്‍ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
---- facebook comment plugin here -----