Connect with us

local body election 2025

കോൺഗ്രസ്സ് ടിക്കറ്റിൽ വോട്ട് തേടി പിതാവും മകളും ഗോദയിൽ

ഇടതിന് മേൽകൈയുള്ള തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലുമാണ് പിതാവും മകളും കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിക്കുന്നത്.

Published

|

Last Updated

തലശ്ശേരി | കോൺഗ്രസ്സ് ടിക്കറ്റിൽ ഒരു വീട്ടിൽ നിന്ന് പിതാവും മകളും വോട്ട് ചോദിച്ചിറങ്ങുന്ന കാഴ്ച എരഞ്ഞോളയിൽ കാണാം. എരഞ്ഞോളി മഠത്തും ഭാഗം കൊല്ലറത്ത് വീട്ടിൽ നിന്ന് കെ വിശ്വനാഥും മകൾ വീണ വിശ്വനാഥുമാണ് തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്.

ഇടതിന് മേൽകൈയുള്ള തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലുമാണ് പിതാവും മകളും കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിക്കുന്നത്. തലശ്ശേരി ജില്ല കോടതിയിൽ നിന്ന് ഫെയർ കോപ്പി ടൈപ്പിസ്റ്റായി വിരമിച്ച വിശ്വനാഥ് തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് എരഞ്ഞോളി ഡിവിഷനിൽ നിന്നാണ് ജനവിധി തേടുന്നത്. കണ്ണൂർ ജില്ല പഞ്ചായത്തിലേക്ക് കതിരൂർ ഡിവിഷനിൽ നിന്നാണ് വീണ വിശ്വനാഥ് അങ്കം കുറിക്കുന്നത്. തലശ്ശേരി ബാറിലെ അഭിഭാഷകയാണ് 27 കാരിയായ വീണ. തിരഞ്ഞെടുപ്പിൽ ഇരുവർക്കും കന്നി മത്സരമാണ്.

എൻ ജി ഒ അസ്സോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗമാണ് വിശ്വനാഥ്. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ എരഞ്ഞോളി മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ്സ് എരഞ്ഞോളി മണ്ഡലം ട്രഷറർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ലോയേഴ്സ് കോൺഗ്രസ്സ് യൂത്ത് വിംഗ് തലശ്ശേരി യൂനിറ്റ് പ്രസിഡന്റാണ് വീണ വിശ്വനാഥ്.

---- facebook comment plugin here -----

Latest