Connect with us

fact check

FACTCHECK: ഖത്വര്‍ ലോകകപ്പില്‍ മത്സര സമയം 100 മിനുട്ടാക്കുമോ?

ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം:

Published

|

Last Updated

ത്വറില്‍ നവംബറില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ മത്സര സമയം 100 മിനുട്ടാക്കി ദീര്‍ഘിപ്പിക്കുമെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. നിലവിലെ 90 മിനുട്ടിന് പകരം 100 മിനുട്ടാക്കാന്‍ ഫിഫ തീരുമാനിച്ചുവെന്നാണ് പ്രചാരണം. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം:

ഇറ്റാലിയന്‍ വെബ്‌സൈറ്റായ കൊരീരി ഡെല്ലോ സ്‌പോര്‍ട്ട് ആണ് ഈ വിവരത്തിന്റെ സ്രോതസ്സ് ആയി പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളിലുള്ളത്. ഏപ്രില്‍ അഞ്ചിന് ഫുട്‌ബോള്‍ ഇറ്റാലിയ എന്ന സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2022ലെ ലോകകപ്പില്‍ കളിയുടെ സമയം മാറ്റാന്‍ ഫിഫ ആലോചിക്കുന്നു എന്നായിരുന്നു ഈ റിപ്പോര്‍ട്ട്. കൊരീരി ഡെല്ലോ സ്‌പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ടുള്ളത്.

വസ്തുത : സമയമാറ്റ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഫിഫ ഔദ്യോഗികമായി ഏപ്രില്‍ ആറിന് അറിയിച്ചിട്ടുണ്ട്. ഫിഫ ലോകകപ്പിലോ മറ്റേതെങ്കിലും മത്സരത്തിലോ ഫുട്‌ബോള്‍ മത്സരത്തിന്റെ സമയ ദൈര്‍ഘ്യം മാറ്റാന്‍ ആലോചിക്കുന്നില്ലെന്ന് ഫിഫ ഖണ്ഡിതമായി അറിയിച്ചു.