Kerala
പാലക്കാട് പുതുനഗരത്തെ വീട്ടിലെ പൊട്ടിത്തെറി; ഷെരീഫ് അപകട നില തരണം ചെയ്തു, മൊഴിയെടുക്കും
പന്നിപടക്കം കൊണ്ടു വന്നത് പരുക്കേറ്റ ഷെരീഫാണെന്നാണ് പോലീസ് നിഗമനം.

പാലക്കാട്|പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച സംഭവത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെരീഫിന്റെ മൊഴിയെടുക്കുമെന്ന് പോലീസ്. തൃശൂര്‍ മെഡി.കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഷെരീഫ് അപകടനില തരണം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തൃശൂരിലെത്തി മൊഴിയെടുക്കുക. ഇതിനായി ചികിത്സികുന്ന ഡോക്ടറുടെ അനുമതിയും തേടും.
പന്നിപടക്കം കൊണ്ടു വന്നത് പരുക്കേറ്റ ഷെരീഫാണെന്നാണ് പോലീസ് നിഗമനം. ഷെരീഫിന്റെ വീട്ടില്‍ ഇന്നലെ പോലീസ് പരിശോധന നടത്തിയിരുന്നു. ഷെരീഫിന്റെ കയ്യില്‍ നിന്ന് പന്നിപ്പടക്കം വീണു പൊട്ടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷെരീഫ് സ്ഥിരമായി പന്നി പടക്കം ഉപയോഗിച്ച് പന്നിയെ പിടിക്കാറുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലവും പോലീസ് പരിശോധിക്കുന്നുണ്ട്.
ഷെരീഫ് സഹോദരിയെ കാണാനാണ് വീട്ടില്‍ എത്തിയത്. പോലീസിന് മൊഴി നല്‍കാന്‍ പരുക്കേറ്റ സഹോദരി വിമുഖത കാണിക്കുകയാണ്.