Ongoing News
വിക്ഷേപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിച്ചു; സ്‌പേസ് എക്‌സിന്റെ ബഹിരാകാശ പേടകം സ്റ്റാര്‍ഷിപ്പിന് എന്ത് സംഭവിച്ചു?
വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെടുന്നതിന് മുന്‍പാണ് പൊട്ടിത്തെറിയുണ്ടായത്.

ന്യൂഡല്‍ഹി| സ്‌പേസ് എക്‌സിന്റെ ബഹിരാകാശ പേടകം സ്റ്റാര്‍ഷിപ്പ് വിക്ഷേപണത്തറയില്‍ നിന്നുയര്‍ന്ന് മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിച്ചു. ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മറ്റു ഗ്രഹങ്ങളിലേയ്ക്കും അയയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത സ്‌പേസ് എക്‌സിന്റെ ബഹിരാകാശ പേടകമാണ് സ്റ്റാര്‍ഷിപ്പ്. സ്‌പേസ് എക്‌സ് നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ശക്തമായ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. ഇന്നലെ ടെക്‌സാസിലെ ബോകാ ചികായിലെ വിക്ഷേപണത്തറയില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്.
സ്റ്റാര്‍ഷിപ്പിന്റെ ആദ്യ പരീക്ഷണ പറക്കലായിരുന്നു അത്. എന്നാല്‍ വിക്ഷേപിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ റോക്കറ്റ് പൊട്ടിത്തെറിക്കുകയാണുണ്ടായത്. വിക്ഷേപണത്തറയില്‍ നിന്നുയര്‍ന്ന് മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചു.
വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെടുന്നതിന് മുന്‍പാണ് പൊട്ടിത്തെറിയുണ്ടായത്. വിക്ഷേപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ റോക്കറ്റ് പൊട്ടിത്തെറിച്ചെങ്കിലും സ്‌പേസ് എക്‌സ് ഇത് വലിയ വിജയമായാണ് കാണുന്നത്. ലോഞ്ച് പാഡില്‍ നിന്ന് റോക്കറ്റ് പറന്നുയര്‍ന്നത് വിജയമാണ്. പരാജയം പ്രതീക്ഷിച്ചിരുന്നു. ഇതില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ സ്റ്റാര്‍ഷിപ്പിനെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും സ്‌പേസ് എക്‌സ് പ്രതികരിച്ചു.
2025ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പേസ് എക്‌സ് പദ്ധതി നാസ രൂപീകരിച്ചത്. 1972ലെ അപ്പോളോ ദൗത്യത്തിനുശേഷം ആദ്യമായാണ് നാസ മറ്റൊരു ശ്രമം നടത്തുന്നത്.