bus stricke
പന്നിയങ്കരയിലെ അമിത ടോള്‍: ബസ് പണിമുടക്ക് ഇന്നും തുടരും
150ഓളം സ്വകാര്യ ബസുകളാണ് പണിമുടക്കിയിരിക്കുന്നത്

പാലക്കാട് | പന്നിയങ്കര ടോള്‍ പ്ലാസയില്‍ അമിത നിരക്ക് ഇടാക്കുന്നതിനെതിരെ പാലക്കാട്- തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ നടത്തുന്ന പണിമുടക്ക് ഇന്ന് തുടരും. 50 ട്രിപ്പുകള്‍ക്ക് പതിനായിരത്തിലധികം രൂപയാണ് നല്‍കേണ്ടി വരുന്നതെന്നും ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നുമാണ് ബസുടമകള്‍ പറയുന്നത്.
150ഓളം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുക. ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ വിഷയത്തില്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും തീരുമാനമായിട്ടില്ല. മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. നിരക്ക് കുറക്കുന്നതുവരെ സമരം തുടരുമെന്നാണ് ഇവര്‍ പറയുന്നത്.
---- facebook comment plugin here -----