Connect with us

Kerala

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ഡി സി ബുക്‌സ് മുന്‍ എഡിറ്റര്‍ എ വി ശ്രീകുമാറിനെ മാത്രം പ്രതി ചേര്‍ത്താണ് കുറ്റപത്രം.

Published

|

Last Updated

കോട്ടയം | ഇ പി ജയരാജന്റെ ആത്മകഥാ വിവാദം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം ഈസ്റ്റ് പോലീസാണ് കോട്ടയം സി ജെ എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡി സി ബുക്‌സ് മുന്‍ എഡിറ്റര്‍ എ വി ശ്രീകുമാറിനെ മാത്രം പ്രതി ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

വ്യാജ രേഖ ചമയ്ക്കല്‍, ഐ ടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം. കേസെടുത്ത് ആറുമാസത്തിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രസിദ്ധീകരണത്തിനു മുമ്പ് പുസ്തകത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇ പിയുടെ പരാതി.

ഇ പിയുടെ പരാതിയില്‍ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോര്‍ന്നത് ഡി സി ബുക്‌സില്‍ നിന്നാണെന്ന് കണ്ടെത്തിയത്. ഡി സി ബുക്‌സിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ വി ശ്രീകുമാര്‍ ആത്മകഥാഭാഗങ്ങള്‍ ചോര്‍ത്തിയെന്നാണ് ഡി ജി പിക്ക് നല്‍കിയ അന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

Latest