Kerala
ഭര്‍ത്താവ് ഓടിച്ച സ്‌കൂട്ടറില്‍ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു
ഭര്‍ത്താവിനോടൊപ്പം പോകുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

തൃശൂര്‍ | സ്‌കൂട്ടറില്‍ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു. തൃശൂര്‍ ആമ്പല്ലൂര്‍ ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ നെല്ലായി പന്തല്ലൂര്‍ സ്വദേശി സിജിയാണ് മരിച്ചത്. ഭര്‍ത്താവിനോടൊപ്പം പോകുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
തൈക്കാട്ടുശ്ശേരിയിലെ ആയുര്‍വ്വേദ കമ്പനിയിലെ താത്ക്കാലിക ജീവനക്കാരിയായ സിജി രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേരിയ ഗതാഗതക്കുരുക്കിനിടെ ഡ്രൈനേജിന് മുകളിലൂടെ പോയ സ്‌കൂട്ടര്‍ മറിയുകയായിരുന്നു.
സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ സിജിയുടെ തല സ്വകാര്യ ബസിന്റെ പിന്‍ചക്രത്തിനുള്ളില്‍ പെട്ടു. ബസ് പുറകിലേക്ക് എടുത്താണ് സിജിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിജിയുടെ ജീവന്‍ രക്ഷിക്കാനായില്ല.