Connect with us

National

ജമ്മു കശ്മീരിലെ ഗുരെസ് സെക്ടറില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ച് സൈന്യം

നുഴഞ്ഞുകയറ്റ ശ്രമത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍.

Published

|

Last Updated

ശ്രീനഗര്‍|ജമ്മു കശ്മീരിലെ ബന്ദിപ്പോര്‍ ജില്ലയിലെ ഗുരെസ് സെക്ടറില്‍ ഏറ്റുമുട്ടല്‍. ഇന്ത്യന്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രണ്ടു ഭീകരരെ വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍.

ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോര്‍പ്സ്, ഗുരെസ് സെക്ടറില്‍ സംശയാസ്പദമായ പ്രവര്‍ത്തനം കണ്ടുവെന്നും വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചടിച്ചതായും സൈന്യം പറഞ്ഞു. ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.

 

 

Latest