National
ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു
കാങ്കർ, ഗരിയബന്ദ് ജില്ലകളുടെ അതിർത്തിക്ക് സമീപമുള്ള രവാസ് വനമേഖലയിൽ വെച്ചാണ് വെടിവെപ്പുണ്ടായത്

പ്രതീകാത്മക ചിത്രം | എ ഐ നിർമിതം
ന്യൂഡൽഹി | ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു. കാങ്കർ, ഗരിയബന്ദ് ജില്ലകളുടെ അതിർത്തിക്ക് സമീപമുള്ള രവാസ് വനമേഖലയിൽ വെച്ചാണ് വെടിവെപ്പുണ്ടായതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പിടിഐ വാർത്താ ഏജൻസിയെ അറിയിച്ചു.
നക്സൽ വിരുദ്ധ ഓപ്പറേഷൻ്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഞായറാഴ്ച രാവിലെ ഈ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിരുന്നു. കാങ്കർ, ഗരിയബന്ദ് ജില്ലകളിൽ നിന്നുള്ള ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിലെ (DRG) ഉദ്യോഗസ്ഥർ ഓപ്പറേഷനിൽ പങ്കെടുത്തു.
ഝാർഖണ്ഡിൽ നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾക്കിടെ പത്ത് സി പി ഐ (മാവോയിസ്റ്റ്) പ്രവർത്തകർ കീഴടങ്ങിയതിന് പിന്നാലെയാണ് ഈ ഏറ്റുമുട്ടൽ.