National
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ. സുലോചന ഗാഡ്ഗില്‍ അന്തരിച്ചു
പ്രഫ. മാധവ് ഗാഡ്ഗില്‍ ലിന്റെ ഭാര്യയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ കാലാവസ്ഥാ ശാസ്ത്രജ്ഞയും അധ്യാപികയുമായിരുന്നു

ബെംഗളൂരു | പ്രശസ്ത പരിസ്ഥിതി വിദഗ്ധന്‍ പ്രഫ. മാധവ് ഗാഡ്ഗില്‍ ലിന്റെ ഭാര്യയും പ്രമുഖ ശാസ്ത്രജ്ഞയുമായ ഡോ. സുലോചന ഗാഡ്ഗില്‍ അന്തരിച്ചു. 81 വയസായിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ കാലാവസ്ഥാ ശാസ്ത്രജ്ഞയും അധ്യാപികയുമായിരുന്നു.
ബെംഗളൂരുവില്‍ മകന്‍ സിദ്ധാര്‍ഥ ഗാഡ്ഗിലിന്റെ വസതിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മണ്‍സൂണിനെ കുറിച്ച് ആധികാരികമായി പഠിച്ച കാലാവസ്ഥാ ശാസ്ത്രജ്ഞയാണ് സുലോചന ഗാഡ്ഗില്‍. അഞ്ചു ദശാബ്ദക്കാലത്തോളം കാലാവസ്ഥ വ്യതിയാനമടക്കമുള്ള വിഷയങ്ങളില്‍ ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞയാണ് സുലോചന ഗാഡ്ഗില്‍.
ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ സുലോചന 1973ല്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അറ്റ്‌മോസ്‌ഫെറിക് ആന്‍ഡ് ഓഷ്യാനിക് സയന്‍സ് വിഭാഗം ആരംഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.