National
തിരഞ്ഞെടുപ്പിലെ സംഘര്‍ഷം; എ എ പി, ബി ജെ പി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്
ബി ജെ പിയും ആം ആദ്മി അംഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിനിടെ പരസ്പരം ചവിട്ടുകയും തല്ലുകയും തള്ളുകയും ചെയ്യുന്നത് എം സി ഡി ഹൗസില്‍ നിന്നുള്ള ദൃശ്യങ്ങളിലുണ്ട്.

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ പ്രധാന പാനലിലേക്കുള്ള തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എ എ പി, ബി ജെ പി കൗണ്‍സിലര്‍മാര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. കമല നഗര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡല്‍ഹിയിലെ ആറംഗ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിനിടെ മേയര്‍ ഷെല്ലി ഒബ്‌റോയിയുടെ ഒരു വോട്ട് അസാധുവായതായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് വാക്കേറ്റമുണ്ടായത്. ബി ജെ പിയും ആം ആദ്മി അംഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിനിടെ പരസ്പരം ചവിട്ടുകയും തല്ലുകയും തള്ളുകയും ചെയ്യുന്നത് എം സി ഡി ഹൗസില്‍ നിന്നുള്ള ദൃശ്യങ്ങളിലുണ്ട്.
ബഹളത്തിനിടെ എം സി ഡി ഹൗസ് നടപടികള്‍ തിങ്കളാഴ്ച വരെ നിര്‍ത്തിവക്കുകയായിരുന്നു. തര്‍ക്കത്തിനിടെ കൗണ്‍സിലര്‍ അശോക് മനു കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.