Kerala
വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വീട്ടില്‍ നിന്നും സ്ത്രീയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു.

അടൂര്‍ | വയോധികയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പന്നിവിഴ മേലേടത്ത് റിഞ്ചു വില്ലയില്‍ അന്നമ്മ ചാക്കോ( 72 ) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ 30 അടി താഴ്ചയും എട്ടടി വെള്ളവുമുള്ള കിണറ്റില്‍ ഇന്ന് രാവിലെ 10 മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ മകള്‍ റിഞ്ചു ചര്‍ച്ചില്‍ പോകുമ്പോള്‍ അമ്മ വീട്ടില്‍ ഉണ്ടായിരുന്നു.അതിനുശേഷം ആണ് ചാടിയതെന്ന് സംശയിക്കുന്നു.അടൂര്‍ ഫയര്‍ഫോഴ്‌സില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജയ്‌സണ്‍ ജോ, സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫ് എന്നിവരുടെ നേതൃത്വത്തില്‍
മൃതദേഹം പുറത്തെടുത്തു. വീട്ടില്‍ നിന്നും സ്ത്രീയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു.
---- facebook comment plugin here -----