Kerala
നാദാപുരത്ത് വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; നാടന്‍ ബോംബെന്ന് സൂചന
ഗര്‍ഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉള്‍പ്പെടെ വീട്ടുകാര്‍ ഉറങ്ങി കിടക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.

കോഴിക്കോട്|കോഴിക്കോട് നാദാപുരം ചേലക്കാട് വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. കണ്ടോത്ത് അമ്മദിന്റെ വീടിനു നേരെയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ രാത്രി 11 മണിക്കാണ് ആക്രമണമുണ്ടായത്. നാടന്‍ ബോംബ് ആണ് ഉപയോഗിച്ചതെന്നാണ് സൂചന.
ഗര്‍ഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉള്‍പ്പെടെ വീട്ടുകാര്‍ ഉറങ്ങി കിടക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.
---- facebook comment plugin here -----