Ongoing News
നാദാപുരത്ത് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
ഗര്‍ഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉള്‍പ്പെടെ വീട്ടുകാര്‍ ഉറങ്ങി കിടക്കുന്നതിനിടെയാണ് അക്രമം

കോഴിക്കോട് | നാദാപുരം ചേലക്കാട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. കണ്ടോത്ത് അമ്മദിന്റെ വീടിന് നേരെ ഇന്നലെ രാത്രി 11ഓടെയാണ് ആക്രമണം. സ്‌ഫോടക വസ്തു വീടിന്റെ ചുമരില്‍ തട്ടി പൊട്ടി തെറിച്ചു. നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.
നാടന്‍ ബോംബ് ആണ് അക്രമത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക സൂചന. ഗര്‍ഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉള്‍പ്പെടെ വീട്ടുകാര്‍ ഉറങ്ങി കിടക്കുന്നതിനിടെയാണ് അക്രമം നടന്നത്.
---- facebook comment plugin here -----