Kozhikode
ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായി കൂടിക്കാഴ്ച നടത്തി പേരോട്
ദാറുല്‍ ഇഫ്താഇനു കീഴില്‍ സംഘടിപ്പിക്കുന്ന സാമൂഹിക സേവന പ്രവര്‍ത്തനങ്ങളെ പേരോട് പ്രശംസിച്ചു. സിറാജുല്‍ ഹുദയുടെ ആത്മീയ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി.
പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ഡോ. നസീര്‍ ഇയ്യാദുമായി കൂടിക്കാഴ്ച നടത്തുന്നു.
കുറ്റ്യാടി | സിറാജുല്‍ ഹുദാ കാര്യദര്‍ശി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ഡോ: നസീര്‍ മുഹമ്മദ് ഇയ്യാദുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്തിലെ പരമോന്നത മതകാര്യ സ്ഥാപനമായ ദാറുല്‍ ഇഫ്താഇന്റെ നേതൃത്വത്തില്‍ ലോക സമാധാനത്തിനും മാനുഷിക ഐക്യത്തിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ദാറുല്‍ ഇഫ്താഇനു കീഴില്‍ സംഘടിപ്പിക്കുന്ന സാമൂഹിക സേവന പ്രവര്‍ത്തനങ്ങളെയും പേരോട് പ്രശംസിച്ചു.
സിറാജുല്‍ ഹുദയുടെ നേതൃത്വത്തില്‍ നടക്കുന്ന ആത്മീയ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി പിന്തുണ അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ദാറുല്‍ ഇഫ്താഉം സിറാജുല്‍ ഹുദയും തമ്മിലുള്ള അക്കാദമിക്ക് സഹകരണത്തിനുള്ള സന്നദ്ധതയും ഗ്രാന്‍ഡ് മുഫ്തി അറിയിച്ചു.
ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി കൂട്ടായ്മയുടെ അധ്യക്ഷന്‍ ഡോ. സാമി ശരീഫ്, ഡോ. അലി ഉമര്‍, ഡോ. വലീദ്, മുഹമ്മദ് അബ്ദുറഹ്മാന്‍ അല്‍ അസ്ഹരി തുടങ്ങിയവരും ദാറുല്‍ ഇഫ്താഇന്റെയും സിറാജുല്‍ ഹുദയുടെയും മറ്റു പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


