Kerala
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
പത്തനംതിട്ട മല്ലപ്പള്ളി മടുക്കോലി കൊട്ടകപ്പറമ്പില്‍ കെ എം മനു (28) വിനെയാണ് പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
മല്ലപ്പള്ളി | പ്രണയം നടിച്ച് പതിനേഴുകാരിയെ വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട മല്ലപ്പള്ളി മടുക്കോലി കൊട്ടകപ്പറമ്പില്‍ കെ എം മനു (28) വിനെയാണ് പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കുട്ടിയുടെ വീട്ടിലെത്തി ഒന്നിലധികം തവണ പീഡിപ്പിക്കുകയായിരുന്നു. മനു സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പ്പോയിരുന്നു. പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ബി സജീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അലക്സ്, അഭിജിത്ത് എന്നിവര്‍ അടങ്ങുന്ന സംഘം പ്രതിയെ എരുമേലിയില്‍ നിന്നും പിടികൂടുകയായിരുന്നു.
പോക്സോ കേസില്‍ അറസ്റ്റിലായ മനു തിരുവല്ല, റാന്നി, കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, കീഴ്‌വായ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലെ നിരവധി മോഷണക്കേസുകളിലും പ്രതിയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




