Ongoing News
ഹസ്തദാന വിവാദം; പാക് മത്സരങ്ങളില്‍ പൈക്രോഫ്റ്റിനെ നിര്‍ത്തില്ലെന്ന് ഐ സി സി; അയയാതെ പാകിസ്താന്‍
മാച്ച് റഫറി ആന്‍ഡ് പൈക്രോഫ്റ്റിനെ മാറ്റാതെ ടൂര്‍ണമെന്റില്‍ നിന്നുതന്നെ മാറ്റാതെ കളിക്കാനാകില്ലെന്ന് പാകിസ്ഥാന്‍. യു എ ഇയുമായുള്ള മത്സരത്തില്‍ നിന്ന് പിന്മാറുന്നതായും ടീം

ദുബൈ | ഹസ്തദാന വിവാദവുമായി ബന്ധപ്പെട്ട് ഏഷ്യാ കപ്പിലെ തുടര്‍മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച പാകിസ്താന്‍ നിലപാടില്‍ തുടരുന്നതായി സൂചന. വിവാദത്തിന് അരങ്ങൊരുക്കിയ മാച്ച് റഫറി ആന്‍ഡ് പൈക്രോഫ്റ്റിനെ മാറ്റാതെ ടൂര്‍ണമെന്റില്‍ നിന്നുതന്നെ മാറ്റാതെ കളിക്കാനാകില്ലെന്നാണ് പാക് നിലപാട്. ഇന്ന് നടക്കേണ്ട യു എ ഇയുമായുള്ള മത്സരത്തില്‍ നിന്ന് പിന്മാറുന്നതായും ടീം അറിയിച്ചു. ഈ സാഹചര്യത്തിലും പാക് ടീം ഹോട്ടലില്‍ തുടരുകയാണ്.
ടോസിനിടെ പാക് നായകനെ ഇന്ത്യന്‍ നായക് ഹസ്തദാനം നല്‍കുന്നതില്‍ നിന്ന് വിലക്കിയ പൈക്രോഫ്റ്റിനെ ഇനി പാകിസ്ഥാന്റെ മത്സരങ്ങളില്‍ നിര്‍ത്തേണ്ടെന്ന് ഐ സി സി തീരുമാനിച്ചിരുന്നു. പാകിസ്താന്‍ നല്‍കിയ പരാതി പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍, മറ്റു മത്സരങ്ങളില്‍ പൈക്രോഫ്റ്റ് മാച്ച് റഫറിയായി തുടരുമെന്നും ഐ സി സി വ്യക്തമാക്കിയിരുന്നു.
ഇന്ന് ഷെഡ്യൂള്‍ ചെയ്ത, ആദ്യ റൗണ്ടിലെ അവസാന മത്സരത്തിലാണ് യു എ ഇയെ പാകിസ്ഥാന്‍ നേരിടേണ്ടത്. മത്സരത്തില്‍ വിജയിക്കുന്ന ടീം സൂപ്പര്‍ ഫോറില്‍ കടക്കും. ഇന്നലെ യു എ ഇക്കെതിരായ ഏഷ്യ കപ്പ് മത്സരത്തിന് മുന്നോടിയായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കിയിരുന്നു. ഏഷ്യാ കപ്പില്‍ നിന്നുള്ള പിന്‍വാങ്ങല്‍ ഭീഷണിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാനാണിതെന്നാണ് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തത്. വാര്‍ത്താസമ്മേളനം ഒഴിവാക്കിയെങ്കിലും പാക് താരങ്ങള്‍ പരിശീലന സെഷനില്‍ പങ്കെടുത്തിരുന്നു.