Kerala
ഒപ്പം താമസിക്കുന്നയാളെ കുത്തിപ്പരുക്കേല്‍പ്പിച്ചു; യു എസില്‍ ഇന്ത്യക്കാരനെ പോലീസ് വെടിവെച്ച് കൊന്നു
സാന്താക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തുന്നത്.

വാഷിങ്ടണ്‍ | യു എസില്‍ ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യക്കാരനെ പോലീസ് വെടിവച്ചു കൊന്നു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് നിസാമുദ്ദീനെയാണ് (32) യുഎസ് പോലീസ് വെടിവച്ചത്. സെപ്റ്റംബര്‍ മൂന്നിനാണ് സംഭവം. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലുള്ള സുഹൃത്ത് നിസാമുദ്ദീന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചത്.
സാന്താക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തുന്നത്. ഒപ്പം താമസിക്കുന്ന ആള്‍ക്ക് ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് മുഹമ്മദ് നിസാമുദ്ദീനെ നാല് തവണ വെടിവച്ചെന്നും പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.നിസാമുദ്ദീനെ പോലീസ് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. കുത്തേറ്റയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.