Uae
റാശിദ് എക്സ്പ്ലോറർ അസംബ്ലി ഘട്ടത്തിലേക്ക്
2028-ൽ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ഈ ദൗത്യം അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കിയ ശേഷം പരീക്ഷണങ്ങൾ നടത്തും.

ദുബൈ|മുഹമ്മദ് ബിൻ റാശിദ് എക്സ്പ്ലോറർ ബഹിരാകാശ പേടകം നിർമാണത്തിന്റെ അസംബ്ലി ഘട്ടത്തിലേക്ക് കടന്നതായി ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ എൻജിനീയർ സാലിം ബിൻ ബുത്തി അൽ ഖുബൈസി അറിയിച്ചു. 2028-ൽ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ഈ ദൗത്യം അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കിയ ശേഷം പരീക്ഷണങ്ങൾ നടത്തും. എമിറേറ്റ്‌സ് ആസ്റ്ററോയിഡ് മിഷന്റെ ഭാഗമായ ഈ ദൗത്യം പുരാതന ഛിന്നഗ്രഹങ്ങളുടെ ഘടന, സ്വഭാവം, താപനില എന്നിവ മനസ്സിലാക്കാൻ ലക്ഷ്യമിടുന്നതാണ്.
2018 മുതൽ യു എ ഇ ബഹിരാകാശ മേഖലയുടെ സാമ്പത്തിക സംഭാവനകൾ നിരീക്ഷിക്കുന്നതിനായി ഏജൻസി, യു എ ഇ സ്‌പേസ് ഇക്കോണമി സർവേ ആരംഭിച്ചു. ഓരോ വർഷവും സർവേയുടെ ഫലങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ രാജ്യത്തിന്റെ ബഹിരാകാശ മേഖലയുടെ വളർച്ചക്ക് സഹായകമാണെന്നും ഇത് പൊതുജനങ്ങൾക്ക് സുതാര്യമായ വിവരങ്ങൾ നൽകുമെന്നും അൽ ഖുബൈസി പറഞ്ഞു. യുവജനങ്ങളെ ബഹിരാകാശ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി ദേശീയ പദ്ധതികളും രാജ്യം നടപ്പാക്കുന്നുണ്ട്.
ഫ്രഞ്ച് ബഹിരാകാശ ഏജൻസി ക്യാമറകൾ നൽകും
റാശിദ് റോവർ 2-ന് വേണ്ടി മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സിനെസുമായി പങ്കാളിത്തത്തിൽ ഒപ്പുവെച്ചു. പാരീസിൽ നടന്ന വേൾഡ് സ്‌പേസ് ബിസിനസ്സ് വീക്കിൽ സാലം ഹുമൈദ് അൽ മർറിയും സിനെസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലയണൽ സുച്ചേതും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. കരാർ പ്രകാരം റാശിദ് റോവർ 2-ൽ സ്ഥാപിക്കുന്നതിനായി മുൻ ബഹിരാകാശ ദൗത്യങ്ങളിൽ ഉപയോഗിച്ച രണ്ട് ക്യാമറകളും ഒരു കാസ്പെക്‌സ് മൊഡ്യൂളും സിനെസ് നൽകും. ചന്ദ്രോപരിതലത്തിലെ ശാസ്ത്രീയ ലക്ഷ്യങ്ങളെ പിന്തുണക്കുന്ന ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ നൽകാൻ പര്യാപ്തമാണ് ഈ ക്യാമറകൾ.

---- facebook comment plugin here -----