National
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; എട്ടു പേര്‍ മരിച്ചു
ഭീകരാക്രമണമാണോ എന്നു വ്യക്തത വന്നിട്ടില്ല
ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. തിരക്കു പിടിച്ച ചെങ്കോട്ടയ്ക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ട കാറിലാണ് സ്ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചു. പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.
ആസൂത്രിത സ്‌ഫോടനമാണോ കാറില്‍ തീപ്പടര്‍ന്നു സ്വാഭാവികമായ പൊട്ടിത്തെറിയാണോ എന്നകാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
- എട്ടു പേര്‍ മരിച്ചു
- നടന്നത് ഉഗ്ര സ്‌ഫോടനമെന്ന് ദൃക്‌സാക്ഷികള്‍
- പലരുടേയും ശരീര ഭാഗങ്ങള്‍ ഛിന്നഭിന്നമായെന്ന് ദൃക്‌സാക്ഷികള്‍
- പരിക്കേറ്റ ആറുപേരുടെ നില അതീവ ഗുരുതരം
- 24 പേര്‍ക്ക് പരിക്ക്
- പരിക്കേറ്റവര്‍ എല്‍ എന്‍ ജി പി ആശുപത്രിയില്‍
- ഫരീദാബാദ് അറസ്റ്റുമായി സംഭവത്തിനു ബന്ധമില്ലെന്ന് പ്രാഥമിക നിഗമനം
- ഭീകരാക്രമണം എന്നു പറയാന്‍ ആവില്ലെന്നു പോലീസ്
- ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങി
- കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം
- തിരക്കുള്ള സ്ഥലങ്ങളില്‍ കര്‍ശന പരിശോധന
- കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി
- എന്‍ എസ് ജി ടീം സ്ഥലത്തെത്തി
- ബോംബ് സ്‌കാഡ് സ്ഥലത്തെത്തി
- തീ നിയന്ത്രണ വിധേയമാക്കി
- ഫോറന്‍സിക് സംഘം സ്ഥലത്തെത്തി
- സ്‌ഫോടനം മെട്രോ സ്‌റ്റേഷന്‍ ഒന്നാം ഗേറ്റിനു സമീപം
- ജനങ്ങളെ പൂര്‍ണമായി ഒഴിപ്പിച്ചു. പ്രദേശം അടച്ചു
- സ്‌ഫോടക വസ്തുക്കളുമായി കശ്മീരി ഡോക്ടര്‍മാരെ പിടികൂടിയ സംഭവവുമായി സ്‌ഫോടനത്തിനു ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നു
- രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തതായി വിവരം
- ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്
- സ്‌ഫോടനം ഉണ്ടായത് വൈകീട്ട് 6.55 ഓടെ
- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പോലീസ് മേധാവിയുമായി സംസാരിച്ചു
- ഫരീദാ ബാദില്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയിരുന്നു
- ഇലക്ട്രിക് ഓട്ടോയും ബൈക്കും കത്തി
- പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
- ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
- എട്ടു കാറുകള്‍ കത്തിനശിച്ചു.
- സംഭവമുണ്ടായത് അതീവ സുരക്ഷാ മേഖലയില്‍
- സംശകരമായ സാഹചര്യത്തില്‍ എന്തുകണ്ടാലും പോലീസിനെ അറിയിക്കാന്‍ നിര്‍ദ്ദേശം
- 25 ഫയര്‍ എന്‍ജിന്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു.
---- facebook comment plugin here -----






