Connect with us

Education

ഫ്യൂച്ചര്‍ എജുക്കേഷന്‍ കോണ്‍ക്ലേവ് നാളെ

തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ഥി നേതാക്കള്‍ ഭാവിയുടെ വിദ്യാഭ്യാസം പ്രമേയമായി പ്രസന്റേഷനുകള്‍ അവതരിപ്പിക്കും

Published

|

Last Updated

താമരശ്ശേരി | വിദ്യാര്‍ഥികള്‍ ഭാവിയുടെ വിദ്യാഭ്യാസം ചര്‍ച്ച ചെയ്യുന്ന ഫ്യൂച്ചര്‍ എജുക്കേഷന്‍ കോണ്‍ക്ലേവ് നാളെ (ചൊവ്വ) മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും. മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂളിന്റെ (എം.ജി.എസ്) ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രോഗ്രാമില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ഥി നേതാക്കള്‍ ഭാവിയുടെ വിദ്യാഭ്യാസം പ്രമേയമായി പ്രസന്റേഷനുകള്‍ അവതരിപ്പിക്കും.

ദേശീയ വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പ്രതിഭ സംഗമത്തില്‍ കാലികമായ ചര്‍ച്ചകള്‍ക്കൊപ്പം മൗലാന അബുല്‍ കലാം ആസാദിന്റെ ജീവിതവും സേവനങ്ങളും ചര്‍ച്ച ചെയ്യപ്പെടും. എം ജി എസ് സ്‌കൂളുകളില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളും മറ്റു വിദ്യാര്‍ഥി ഭാരവാഹികളുമാണ് പ്രോഗ്രാമിലെ ക്ഷണിതാക്കള്‍.

മര്‍കസ് നോളജ് സിറ്റിയിലെ വലന്‍സിയ ഗലേറിയയില്‍ രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, ജാമിഅ മര്‍കസ് റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, മര്‍കസ് ഡയറക്ടര്‍ സി.പി. ഉബൈദുള്ള സഖാഫി, മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ സി എ ഒ വി എം റഷീദ് സഖാഫി, മര്‍കസ് നോളജ് സിറ്റി സി ഒ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മുസ്തഫ പി. എറയ്ക്കല്‍ സംബന്ധിക്കും.

 

Latest