Connect with us

Education

ജാമിഅതുല്‍ ഹിന്ദില്‍ നിന്ന് 916 ഹാദികള്‍ കര്‍മ പഥത്തിലിറങ്ങി

ബാച്ചിലര്‍ ഇന്‍ ഇസ്ലാമിക് സയന്‍സസ്, മാസ്റ്റര്‍ ഇന്‍ ഇസ്ലാമിക് സയന്‍സസ് പഠനം പൂര്‍ത്തീകരിച്ചവരാണ് ബിരുദം സ്വീകരിച്ചത്

Published

|

Last Updated

കുറ്റ്യാടി | പഠനം പൂര്‍ത്തീകരിച്ച 916 യുവ പണ്ഡിതര്‍ ജാമിഅതുല്‍ ഹിന്ദ് അല്‍ഇസ്ലാമിയ്യയുടെ അഞ്ചാമത് ഹാദി ബിരുദദാന സമ്മേളനത്തില്‍ ബിരുദം സ്വീകരിച്ചു. ബാച്ചിലര്‍ ഇന്‍ ഇസ്ലാമിക് സയന്‍സസില്‍ പഠനം പൂര്‍ത്തീകരിച്ച 840 വിദ്യാര്‍ഥികള്‍ ഫാളില്‍ ഹാദി ബിരുദവും മാസ്റ്റര്‍ ഇന്‍ ഇസ്ലാമിക് സയന്‍സില്‍ പഠനം പൂര്‍ത്തീകരിച്ച 76 വിദ്യാര്‍ഥികള്‍ കാമില്‍ ഹാദി ബിരുദവുമാണ് സ്വീകരിച്ചത്.

രണ്ട് വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പഠനവും അഞ്ച് വര്‍ഷത്തെ ബാച്ച്ലര്‍ പഠനവും പൂര്‍ത്തിയാക്കിയവരാണ് ഫാളില്‍ ഹാദി ബിരുദം കരസ്ഥമാക്കിയത്. ഫാളില്‍ ഹാദി ബിരുദ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം രണ്ട് വര്‍ഷത്തെ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയവരാണ് കാമില്‍ ഹാദി ബിരുദം സ്വീകരിച്ചത്. അറബി പദശാസ്ത്രം, വ്യാകരണ ശാസ്ത്രം, വിശ്വാസ ശാസ്ത്രം, ഖുര്‍ആന്‍, ഹദീസ്, സാഹിത്യം തുടങ്ങിയ ശാസ്ത്ര ശാഖകളിലുള്ള വിവിധ ഗ്രന്ഥങ്ങളിലുള്ള ആഴമേറിയ പഠനമാണ് ജാമിഅതുല്‍ ഹിന്ദ് സിലബസ് പ്രകാരം നടത്തിയത്.

ജാമിഅക്കു കീഴില്‍ അഫ്ലിയേറ്റ് ചെയ്ത ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തീകരിച്ചവരാണ് ഈ വര്‍ഷം ബിരുദം സ്വീകരിച്ച ഹാദി വിദ്യാര്‍ത്ഥികള്‍.

ഫോട്ടോ: ജാമിഅതുല്‍ ഹിന്ദ് ഹാദി ബിരുദം സ്വീകരിക്കുന്ന യുവ പണ്ഡിതര്‍

 

Latest