Kerala
നിയമസഭയില്‍ ചോദ്യോത്തര വേളക്കിടെ മന്ത്രി വി ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ശിവന്‍കുട്ടിക്കു പകരം മന്ത്രി എം ബി രാജേഷാണ് ചോദ്യോത്തര വേളയില്‍ മറുപടി പറഞ്ഞത്.

തിരുവനന്തപുരം | നിയമസഭ ചേരുന്നതിനിടെ മന്ത്രി വി ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. സഭയില്‍ തൊഴില്‍ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യോത്തര വേളയില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി.
മന്ത്രിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ശിവന്‍കുട്ടിക്കു പകരം മന്ത്രി എം ബി രാജേഷാണ് ചോദ്യോത്തര വേളയില്‍ മറുപടി പറഞ്ഞത്.
---- facebook comment plugin here -----