Ongoing News
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്ര ഫൈനലില്‍
ഫൈനലിലേക്കുള്ള കടമ്പ ആദ്യ ശ്രമത്തില്‍ തന്നെ നീരജ് മറികടന്നു. 84.85 മീറ്റര്‍ എറിഞ്ഞായിരുന്നു ഫൈനല്‍ പ്രവേശം.

ടോക്യോ | ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഫൈനലില്‍. നാളെ നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ നീരജും പാകിസ്താന്റെ അര്‍ഷാദ് നദീമുമായിട്ടായിരിക്കും പ്രധാന മത്സരം.
ഫൈനലിലേക്കുള്ള കടമ്പ ആദ്യ ശ്രമത്തില്‍ തന്നെ നീരജ് മറികടന്നു. 84.85 മീറ്റര്‍ എറിഞ്ഞായിരുന്നു ഫൈനല്‍ പ്രവേശം.
എന്നാല്‍, മൂന്നാം ശ്രമത്തില്‍ മാത്രമാണ് നദീമിന് യോഗ്യത നേടാനായത്. ആദ്യ ത്രോയില്‍ 76.99 മീറ്റര്‍ ദൂരത്തേക്ക് മാത്രമാണ് ജാവലിന്‍ പായിക്കാനായത്. രണ്ടാമത്തേതില്‍ താണ്ടാനായത് 74.17 മീറ്റര്‍ മാത്രവും. മൂന്നാം ത്രോയില്‍ 85.28 മീറ്റര്‍ ദൂരം കണ്ടെത്തിയ താരം ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.
---- facebook comment plugin here -----