Connect with us

Kerala

ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; മുത്തശ്ശി കുറ്റം സമ്മതിച്ചു

കുടുംബത്തോടുള്ള ദേഷ്യം കാരണമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ തോന്നിയതെന്ന് മൊഴി

Published

|

Last Updated

കൊച്ചി| അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ മുത്തശ്ശി റോസ്‍ലി കുറ്റം സമ്മതിച്ചു. കുടുംബത്തോടുള്ള ദേഷ്യം കാരണമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ തോന്നിയതെന്നാണ് പ്രതിയുടെ മൊഴി. ഇതിനു പിന്നാലെ റോസ്‍ലിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

അങ്കമാലി പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

ഇന്നലെ രാവിലെ 9.30 ഓടെയാണ് അങ്കമാലിയെ നടുക്കിയ കൊലപാതകം നടന്നത്. കത്തി ഉപയോഗിച്ചാണ് പ്രതി കൊലപാതകം നടത്തിയത്.

കുട്ടിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ടിൽ പറയുന്നു

Latest