National
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ്; ഇടതു സഖ്യത്തിന് വന്‍ വിജയം
മലയാളിയായ ഗോപിക ബാബു 1,300-ലേറെ ഭൂരിപക്ഷത്തില്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
ന്യൂഡല്‍ഹി| ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതു സഖ്യത്തിന് വന്‍ ജയം. സെന്‍ട്രല്‍ പാനലിലേക്കുള്ള നാല് സീറ്റുകളും ഇടതു സഖ്യം നേടി.
മലയാളിയായ ഗോപിക ബാബു 1,300-ലേറെ ഭൂരിപക്ഷത്തില്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അദിതി മിശ്രി 1,747 വോട്ടുകള്‍ നേടി പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു.
സുനില്‍ യാദവ് ജനറല്‍ സെക്രട്ടറിയായി, ഡാനിഷ് അലി ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം മൂന്നു സീറ്റുകളിലായിരുന്നു ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ വിജയിച്ചത്.
---- facebook comment plugin here -----




