Kerala
ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റില്‍
കേസിലെ ഏഴാം പ്രതിയാണ് ബൈജു. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിലെ ഏഴാം പ്രതിയാണ് ബൈജു.
തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ട് കേസുകളിലും ബൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതിയെ വൈദ്യപരിശോധനക്കായി കൊണ്ടുപോയി. 2019ലാണ് ബൈജു തിരുവാഭരണ കമ്മീഷണറായി പ്രവര്‍ത്തിച്ചിരുന്നത്.
---- facebook comment plugin here -----


