Kerala
സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാറോടിച്ചു കയറ്റിയ സംഭവം; പതിനാറുകാരനെതിരെ കേസ്
ലൈസന്‍സ് നല്‍കുന്നത് 25 വയസ്സ് വരെ തടഞ്ഞു. മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ശിപാര്‍ശ. കാറിന്റെ ആര്‍ സി സസ്പെന്‍ഡ് ചെയ്യും.
കോഴിക്കോട് | പേരാമ്പ്രയില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാറോടിച്ചു കയറ്റിയ സംഭവത്തില്‍ പതിനാറുകാരനെതിരെ കേസെടുത്ത് പോലീസ്. ഇയാള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് 25 വയസ്സ് വരെ തടഞ്ഞുകൊണ്ട് എം വി ഡി നടപടി സ്വീകരിച്ചു.
മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള ശിപാര്‍ശയും എം വി ഡി പോലീസിന് നല്‍കി. കാറിന്റെ ആര്‍ സി സസ്പെന്‍ഡ് ചെയ്യുമെന്നും എം വി ഡി വ്യക്തമാക്കി.
കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു സംഭവം. ഉപജില്ലാ സ്‌കൂള്‍ കലോത്സവമായതിനാല്‍ ഇന്നലെ സ്‌കൂളിന് അവധിയായിരുന്നു. ഈ സമയത്താണ് പതിനാറുകാരന്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാറുമായി കയറിയത്.
ഓടിമാറിയതിനാലാണ് കുട്ടികള്‍ കാറിടിക്കാതെ രക്ഷപ്പെട്ടത്.



