Connect with us

From the print

ജാമിഅതുല്‍ ഹിന്ദ് ബിരുദദാന സമ്മേളനത്തിന് ഇന്ന് തുടക്കം

കോണ്‍ഫറന്‍സിലെ വിവിധ സെഷനുകള്‍ക്കും പാനല്‍ ചര്‍ച്ചകള്‍ക്കും പ്രമുഖര്‍ നേതൃത്വം നല്‍കും. വിവിധ അക്കാദമിക് കരാറുകളും ധാരണാപത്രങ്ങളും സമ്മേളനത്തോടനുബന്ധിച്ച് ഒപ്പുവെക്കും.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ അഞ്ചാമത് ബിരുദദാന സമ്മേളനത്തിനും ജാമിഅ ഫെസ്റ്റിനും (മഹ്റജാന്‍) ഇന്ന് കുറ്റ്യാടി സിറാജുല്‍ ഹുദാ ക്യാമ്പസില്‍ തുടക്കമാകും. വ്യത്യസ്ത സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതന്‍മാരും സംബന്ധിക്കുന്ന അക്കാദമിക് കോണ്‍ഫറന്‍സും യൂനിവേഴ്‌സിറ്റി ലീഡേഴ്സ് സമ്മിറ്റും പരിപാടിയോടനുബന്ധിച്ച് നടക്കുമെന്ന് ജാമിഅതുല്‍ ഹിന്ദ് പ്രോ- ചാന്‍സലര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.’മിറാക്കിള്‍സ് ഓഫ് സയന്‍സ് ആന്‍ഡ് ഹ്യുമണ്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ്’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് പരിപാടികള്‍. കോണ്‍ഫറന്‍സിലെ വിവിധ സെഷനുകള്‍ക്കും പാനല്‍ ചര്‍ച്ചകള്‍ക്കും പ്രമുഖര്‍ നേതൃത്വം നല്‍കും. യൂനിവേഴ്‌സിറ്റി ലീഡേഴ്‌സ് സമ്മിറ്റില്‍ വിവിധ യൂനിവേഴ്‌സിറ്റി മേധാവികളുമായുള്ള കൂടിക്കാഴ്ചകളുമുണ്ടാകും. വിവിധ അക്കാദമിക് കരാറുകളും ധാരണാപത്രങ്ങളും സമ്മേളനത്തോടനുബന്ധിച്ച് ഒപ്പുവെക്കും.

ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ശാഫി സഖാഫി മുണ്ടമ്പ്ര, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, ഡോ. അബ്ദുര്‍റഹീം സഖാഫി, മുസ്തഫ ബുഖാരി, അബ്ദുല്‍ വാഹിദ് സഅദി, അബ്ദുസ്സമദ് അദനി എന്നിവര്‍ വിവിധ വിഷയങ്ങളവതരിപ്പിക്കും.ഞായറാഴ്ച വൈകിട്ട് നാല് മുതല്‍ നടക്കുന്ന ബിരുദദാന- സമാപന സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ്ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

ജാമിഅതുല്‍ ഹിന്ദിന്റെ ബാച്ചിലര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ്, മാസ്റ്റര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ് എന്നീ കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ച 916 ഹാദിമാര്‍ ബിരുദം സ്വീകരിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി സംസാരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കേരള മുസ്‌ലിം ജമാഅത്തിന്റെയും സമുന്നതരായ മറ്റ് നേതാക്കളും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

 

---- facebook comment plugin here -----

Latest