Connect with us

Kerala

മതപരിവര്‍ത്തന ആരോപണം; മധ്യപ്രദേശില്‍ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

സി എസ് ഐ വൈദികനും മലയിന്‍കീഴ് സ്വദേശിയുമാണ് ഗോഡ്‌വിന്‍.

Published

|

Last Updated

ഭോപാല്‍ | മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികന്‍ ഗോഡ്‌വിന് ജാമ്യം. സി എസ് ഐ വൈദികനും മലയിന്‍കീഴ് സ്വദേശിയുമാണ് ഗോഡ്‌വിന്‍.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചിരുന്നു. എന്നാല്‍, പോലീസ് കേസ് ഡയറി ഹാജരാക്കാതിരുന്നതിനാല്‍ കേസ് ഇന്നത്തേക്ക് മാറ്റിയതായിരുന്നു.

25 വര്‍ഷമായി മധ്യപ്രദേശിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും വൈദികനായി പ്രവര്‍ത്തിച്ചു വരികയാണ് ഗോഡ്വിന്‍.

Latest