Connect with us

Kerala

ടിപി വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോൾ

20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്.

Published

|

Last Updated

കോഴിക്കോട്| ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന്  പരോൾ. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് പരോൾ അനുവദിച്ചത് .20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. ശനിയാഴ്ചയാണ് പരോള്‍ അനുവദിച്ചത്.ചട്ടപ്രകാരമുള്ള പരോളാണ് അനുവദിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വാദം.

നേരത്തെ പ്രതികളായ രജീഷ് , ഷാഫി , ഷിനോജ് എന്നിവർക്ക് പരോൾ ലഭിച്ചിരുന്നു. രജീഷടക്കമുള്ളവര്‍ക്ക് പരോള്‍ അനുവദിച്ചത് ചട്ടപ്രകാരമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.ടി.പി വധക്കേസ് പ്രതികൾക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ടി പി കേസ് പ്രതികൾക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോൾ അപേക്ഷയില്‍ കഴിഞ്ഞമാസം കോടതി ചോദിച്ചിരുന്നു. ജ്യോതി ബാബുവിന്റെ പരോൾ അപേക്ഷ ഹൈക്കോടതി നിരസിക്കുകയും ചെയ്തിരുന്നു.

 

 

Latest