Kannur
ചിക്മംഗളൂരില്‍ വാഹനാപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു
അഞ്ചരക്കണ്ടി സുലൈഖാസില്‍ പി അനസ് (22), വെണ്മണല്‍ കുന്നുമ്മല്‍ ഹൗസില്‍ എം സഹീര്‍ (23) എന്നിവരാണ് മരിച്ചത്.
ചക്കരക്കല്‍ | ചിക്മംഗ്ലൂരില്‍ വാഹനാപകടത്തില്‍ അഞ്ചരക്കണ്ടി സ്വദേശികളായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. അഞ്ചരക്കണ്ടി സുലൈഖാസില്‍ പി അനസ് (22), വെണ്മണല്‍ കുന്നുമ്മല്‍ ഹൗസില്‍ എം സഹീര്‍ (23) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. മൂന്നു ബൈക്കില്‍ യാത്ര ചെയ്ത ആറു പേരടങ്ങുന്ന സംഘത്തിലെ ഒരു ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ചിക്മംഗ്ലൂരില്‍ നിന്നും മൈസൂരിലേക്ക് തിരിച്ചു പോകവേ ബൈക്കില്‍ കാറിടിക്കുകയായിരുന്നു.
അനസ് സംഭവ സ്ഥലത്തും സഹീര്‍ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരണപ്പെട്ടത്. സി സി അബ്ദുല്‍ അസീസ്-പി സുലൈഖ ദമ്പതികളുടെ മകനാണ് അനസ്. അഫ്‌നാസ്, അജ്‌നാസ് സഹോദരങ്ങളാണ്.
അബ്ദുല്‍ ജബ്ബാര്‍-ഖൈറുന്നിസ ദമ്പതികളുടെ മകനാണ് സഹീര്‍. ഷഫ്ന സഹോദരിയാണ്.



