Kerala
പാലക്കാട് കണ്ണാടി സ്‌കൂളിലെ 14 കാരന്റെ ആത്മഹത്യ; സസ്പെന്‍ഡ് ചെയ്ത അധ്യാപികയെ തിരിച്ചെടുത്തു
അധ്യാപിക ലിസിയെയാണ് ഡിഈഒ തിരിച്ചെടുത്തത്.
പലക്കാട്| പാലക്കാട് കണ്ണാടി ഹൈസ്‌കൂളിലെ 14 കാരന്റെ ആത്മഹത്യയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന പ്രധാനാധ്യാപികയെ തിരിച്ചെടുത്തു. അധ്യാപിക ലിസിയെയാണ് ഡിഈഒ തിരിച്ചെടുത്തത്. ഡിഇഒയും മാനേജ്മെന്റും തമ്മിലുള്ള ഒത്തുകളിയാണിതെന്ന് കുടുംബം ആരോപിച്ചു.
കഴിഞ്ഞ മാസം 14 നായിരുന്നു ഒന്‍പതാം ക്ലാസ്സുകാരന്‍ അര്‍ജുന്‍ ആത്മഹത്യ ചെയ്തത്.
ക്ലാസ്സ് അധ്യാപിക ആശ ഭീഷണിപ്പെടുത്തിയതതിനെ തുടര്‍ന്ന് മനംനൊന്താണ് അര്‍ജുന്‍ ജീവനൊടുക്കിയത് എന്ന് കുടുബം ആരോപച്ചു. എന്നാല്‍ കുടുംബത്തില്‍ നിന്നുള്ള മാനസിക പീഡനമാണ് കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് അധ്യാപക പറഞ്ഞു.
അധ്യാപകര്‍ക്ക് നേരെ വിദ്യാര്‍ഥികളുടെ വലിയ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് അധ്യാപികയെ സസ്പെന്‍ഡ് ചെയ്തത്.
---- facebook comment plugin here -----





