Kerala
പോലീസ് സ്റ്റേഷനില്‍ പോകുന്നവര്‍ മൂക്കില്‍ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥ; വിഷയം നിയമസഭയില്‍ ഉന്നതിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല: രമേശ് ചെന്നിത്തല
എ കെ ആന്റണിക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നത് കൊണ്ടാണ് മുത്തങ്ങ വിഷയത്തില്‍ പ്രതികരിച്ചതെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം |പോലീസ് അതിക്രമങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 144 പോലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് തെറ്റാണെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അതിന് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു
പോലീസ് സ്റ്റേഷനില്‍ പോകുന്നവര്‍ മൂക്കില്‍ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥയാണ്. പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ ഫലപ്രദമായി അവതരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രസംഗിച്ച് കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവസരമില്ല. പൊയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ചിരുന്നു. നല്ല രീതിയില്‍ കോര്‍ഡിനേറ്റ് ചെയ്താണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.എകെ ആന്റണിക്ക് നീരസം ഉണ്ടായിട്ടില്ല. ആര്‍ക്കും നീരസമില്ല. എ കെ ആന്റണിക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നത് കൊണ്ടാണ് മുത്തങ്ങ വിഷയത്തില്‍ പ്രതികരിച്ചതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.