Connect with us

Kerala

മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട് എത്തും; സംരക്ഷണം ഒരുക്കുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍

നാളെ രാവിലെ തന്നെ എംഎല്‍എ ഓഫീസില്‍ എത്തിയേക്കും.

Published

|

Last Updated

പാലക്കാട്| രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ പാലക്കാട് എത്തും. ഇന്ന് തൃശ്ശൂര്‍ എത്തി താമസിക്കും. നാളെ അതിരാവിലെ പാലക്കാട് എത്താനാണ് നീക്കം. നാളെ രാവിലെ തന്നെ എംഎല്‍എ ഓഫീസില്‍ എത്തിയേക്കും. രണ്ടു ദിവസം മണ്ഡലത്തില്‍ തങ്ങുമെന്നാണ് വിവരം. സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കും. പാലക്കാടെത്തിയാല്‍ രാഹുലിന് സംരക്ഷണമൊരുക്കുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ അറിയിച്ചത് . കഴിഞ്ഞ ദിവസം അടൂരിലെ വീട്ടിലെത്തി ബ്ലോക് കമ്മിറ്റി പ്രസിഡന്റ സി വി സതീഷ്, ട്രഷറര്‍ ഹരിദാസ് മച്ചിങ്ങല്‍ മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ ആറു പേര്‍ രാഹുലിനെ കണ്ടിരുന്നു.

കെപിസിസി അറിയിച്ചാലെ രാഹുലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് ഡിസിസി നേതൃത്വം അറിയിച്ചത്. ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് നേതൃത്വം പറയുന്നുണ്ട്. ആരോപണങ്ങള്‍ക്ക് പിന്നാലെ അടൂരിലെ വീട്ടില്‍ കഴിഞ്ഞിരുന്ന രാഹുല്‍ ഒരു മാസത്തെ ഇടവേളയ്ക്കുശേഷമാണ് മണ്ഡലത്തിലെത്തുന്നത്.

 

 

---- facebook comment plugin here -----

Latest