Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം മുന്‍ സെക്രട്ടറി ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

അപേക്ഷ തള്ളിയതോടെ ജയശ്രീയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.

Published

|

Last Updated

പത്തനംതിട്ട | ശബരിമല സ്വര്‍ണ കവര്‍ച്ചാ കേസില്‍ ദേവസ്വം മുന്‍ സെക്രട്ടറി ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളി. 2019 ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളികളിലെ സ്വര്‍ണം അപഹരിച്ചതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയാണ് ജയശ്രീ.

ദേവസ്വം സെക്രട്ടറിയായ ജയശ്രീ മിനുട്‌സില്‍ തിരുത്തല്‍ വരുത്തി, ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ശില്‍പ്പങ്ങളുടെ പാളികള്‍ കൊടുത്തുവിടാന്‍ ഒത്താശ ചെയ്തുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ശാരീരികാവശതകള്‍ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. അപേക്ഷ തള്ളിയതോടെ ജയശ്രീയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.

 

Latest