Kerala
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു
ലോഗോ പ്രകാശനം വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു.
കോഴിക്കോട് | കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി 10,000ലേറെ മദ്‌റസകളെ നിയന്ത്രിക്കുന്ന സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ പരിഷ്‌കരിച്ച ലോഗോ പ്രകാശനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി അധ്യയനം നടത്തുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ കുറിച്ചുള്ള വിദ്യാഭ്യാസ ബോര്‍ഡിന്റെ കാഴ്ചപ്പാടുകളും വ്യക്തിത്വവും മൂല്യങ്ങളും പ്രതിഫലിക്കുന്ന തരത്തിലാണ് ലോഗോ ആവിഷ്‌കരിച്ചിട്ടുള്ളത്.
ലോഗോ പ്രകാശനം സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ വച്ച് വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സാഹിബ്, സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, ഹബീബ് കോയ തങ്ങള്‍ ചരക്കാപറമ്പ്, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് സൈനുല്‍ ആബിദ് ജീലാനി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലി ബാഫഖി ആറ്റുപുറം, മജീദ് കക്കാട്, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.




