Kerala
സൈബര്‍ തട്ടിപ്പിലൂടെ 45 ലക്ഷം രൂപ കവരാന്‍ ശ്രമം; സമയോചിത ഇടപെടലിലൂടെ പൊളിച്ച് ബേങ്ക് അധികൃതര്‍
പത്തനംതിട്ട കിടങ്ങന്നൂര്‍ ഫെഡറല്‍ ബേങ്കിലാണ് സംഭവം. വയോധികന്റെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് പൊളിച്ചത്.
പത്തനംതിട്ട | സൈബര്‍ തട്ടിപ്പ് ശ്രമം പൊളിച്ച് ബേങ്ക് അധികൃതര്‍. വയോധികന്റെ അക്കൗണ്ടില്‍ നിന്ന് 45 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് പൊളിച്ചത്. പത്തനംതിട്ട കിടങ്ങന്നൂര്‍ ഫെഡറല്‍ ബേങ്കിലാണ് സംഭവം.
ബേങ്ക് അധികൃതരുടെ ഇടപെടലാണ് തട്ടിപ്പ് ശ്രമം പൊളിച്ചത്. വയോധികനെ തട്ടിപ്പു സംഘം വെര്‍ച്വല്‍ അറസ്റ്റിലിരുത്തി. മകനെ കേസില്‍ കുടുക്കാതിരിക്കാന്‍ പണം ആവശ്യപ്പെട്ടായിരുന്നു ഇത്.
ബേങ്കില്‍ അക്കൗണ്ട് പിന്‍വലിക്കാന്‍ നല്‍കിയ വിവരങ്ങളില്‍ ബേങ്ക് ജീവനക്കാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന്, ജീവനക്കാര്‍ ഇടപെട്ട് തട്ടിപ്പ് സംഘത്തിന്റെ വിവരങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറുകയായിരുന്നു.
---- facebook comment plugin here -----




