Connect with us

Career Notification

കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ: അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓണ്‍ലൈന്‍ അപേക്ഷ 2025 നവംബര്‍ 14 മുതല്‍ സമര്‍പ്പിക്കാം. ഡിസംബര്‍ നാലാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രീയ വിദ്യാലയ(KVS), നവോദയ വിദ്യാലയ (NVS) എന്നിവിടങ്ങളിലെ വിവിധ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ച് സി ബി എസ് ഇ. ഇതുസംബന്ധിച്ച വിജ്ഞാപനം സി ബി എസ് ഇ പുറത്തിറക്കി.

ഓണ്‍ലൈന്‍ അപേക്ഷ 2025 നവംബര്‍ 14 മുതല്‍ സമര്‍പ്പിക്കാം. ഡിസംബര്‍ നാലാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. തസ്തികകളെക്കുറിച്ചുള്ള വിശദമായ വിജ്ഞാപനം പിന്നീട് ബോര്‍ഡ് പുറത്തിറക്കും.

ഉദ്യോഗാര്‍ഥികള്‍ വിവരങ്ങള്‍ക്കും അപേക്ഷാ നടപടികള്‍ക്കുമായി ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി മാത്രം അപേക്ഷിക്കണം. ഔദ്യോഗിക വെബ്സൈറ്റുകള്‍: cbse.gov.in, kvsangathan.nic.in, navodaya.gov.in.

 

Latest