Kerala
അതിര്‍ത്തി തര്‍ക്കം; വയോധികയെ ക്രൂരമായി മര്‍ദിച്ചയാള്‍ക്കെതിരെ വധശ്രമത്തിന് കേസ്
ഉള്ളൂര്‍ പുലയനാര്‍ക്കോട്ട സ്വദേശിയായ ഉഷയെ അയല്‍വാസി സന്ദീപാണ് ക്രൂരമായി മര്‍ദിച്ചത്.
തിരുവനന്തപുരം | അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ വയോധികയെ ക്രൂരമായി മര്‍ദിച്ചു. തിരുവനന്തപുരം ഉള്ളൂരിലാണ് സംഭവം. പുലയനാര്‍ക്കോട്ട സ്വദേശിയായ ഉഷയെ അയല്‍വാസി സന്ദീപാണ് മര്‍ദിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഉഷയെ സന്ദീപ് കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. ഉഷയുടെ വീടിന് മുന്നില്‍ മതില്‍ കെട്ടിയപ്പോള്‍ വഴിയുടെ വീതി കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
മര്‍ദനത്തില്‍ തലയ്ക്കും നെഞ്ചിലും സാരമായി പരുക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഐ സി യുവില്‍ ചികിത്സയിലാണ്. പ്രതിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
---- facebook comment plugin here -----




