Kerala
കോട്ടയം നഗരസഭയിലേക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ലതികാ സുഭാഷ്
കോട്ടയം തിരുനക്കര 48-ാം വാര്‍ഡിലാണ് സ്ഥാനാര്‍ഥിയാവുക.
കോട്ടയം | തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്സ് മുന്‍ വനിതാ നേതാവ് ലതികാ സുഭാഷ്. കോട്ടയം നഗരസഭയിലേക്കാണ് ലതിക മത്സരിക്കുക.
കോട്ടയം തിരുനക്കര 48-ാം വാര്‍ഡിലാണ് സ്ഥാനാര്‍ഥിയാവുക. നിലവില്‍ എന്‍ സി പി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതികാ സുഭാഷ്.
മഹിളാ കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷയായിരുന്ന ലതികാ സുഭാഷിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ്സ് പുറത്താക്കുകയായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ലതിക തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് അവര്‍ ആരോപിച്ചിരുന്നു.




