Kerala
പത്താം ക്ലാസ്സ് വിദ്യാര്‍ഥി വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
തേങ്കുറുശ്ശി വിളയന്നൂര്‍ പാലാട്ട് വീട്ടില്‍ ഗിരീഷ്-റീത്താ ദമ്പതികളുടെ മകന്‍ അഭിനവാണ് മരിച്ചത്.
പാലക്കാട് | കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേങ്കുറുശ്ശി വിളയന്നൂര്‍ പാലാട്ട് വീട്ടില്‍ ഗിരീഷ്-റീത്താ ദമ്പതികളുടെ മകന്‍ അഭിനവാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് അഭിനവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അയല്‍വാസികളാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. അഭിനവിന്റെ മാതാവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. കുട്ടി രണ്ടുദിവസമായി സ്‌കൂളില്‍ പോയിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
കണ്ണാടി സ്‌കൂളില്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ അര്‍ജുന്‍ എന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയത് വലിയ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നയാളായിരുന്നു അഭിനവ്. കുഴല്‍മന്ദം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.





