Idukki
കാല്‍വഴുതി കയത്തില്‍ വീണു; കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
ഇടുക്കി കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി അരവിന്ദ് കെ സുരേഷ് ആണ് മരിച്ചത്.
ഇടുക്കി | കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി അരവിന്ദ് കെ സുരേഷ് ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ഇവിടെയെത്തിയ അരവിന്ദ് കാല്‍വഴുതി കയത്തില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന് പ്രദേശവാസികളും വിദ്യാര്‍ഥികളും ചേര്‍ന്നാണ് അരവിന്ദിനെ പുറത്തെടുത്തത്. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സി പി ആര്‍ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നാളെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.





