Connect with us

Uae

യു എ ഇ സെൻട്രൽ ബേങ്ക് പലിശ നിരക്ക് കുറച്ചു

ഓവർനൈറ്റ് ഡെപോസിറ്റ് ഫെസിലിറ്റിയുടെ അടിസ്ഥാന നിരക്ക് 4.4 ശതമാനത്തിൽ നിന്ന് 4.15 ശതമാനമായാണ് കുറച്ചത്.

Published

|

Last Updated

അബൂദബി|യു എ ഇ സെൻട്രൽ ബേങ്ക് പലിശ നിരക്ക് കുറച്ചു. ഓവർനൈറ്റ് ഡെപോസിറ്റ് ഫെസിലിറ്റിയുടെ അടിസ്ഥാന നിരക്ക് 4.4 ശതമാനത്തിൽ നിന്ന് 4.15 ശതമാനമായാണ് കുറച്ചത്. യു എസ് ഫെഡറൽ റിസർവ് അവരുടെ പലിശ നിരക്കുകൾ 25 ബേസിസ് പോയിന്റ് കുറച്ചതിന് പിന്നാലെയാണ് യു എ ഇയുടെ നീക്കം. യു എ ഇ ദിർഹമിന് യു എസ് ഡോളറുമായി ബന്ധമുള്ളതിനാലാണ് ഈ തീരുമാനം. യു എസ്സിലെ തൊഴിൽ വിപണിയിലെ മന്ദഗതിയും രാഷ്ട്രീയപരമായ സമ്മർദങ്ങളും കാരണം യു എസ് ഫെഡറൽ റിസർവ് ഫെഡറൽ ഫണ്ട് നിരക്ക് 4.00-4.25 ശതമാനമായി കുറച്ചിരുന്നു.

പലിശ നിരക്ക് കുറയ്ക്കുന്നത് ഉപഭോക്തൃ ചെലവുകളും ബിസിനസ്സ് നിക്ഷേപവും വർധിപ്പിക്കും. പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ്, റീടെയിൽ, ടൂറിസം തുടങ്ങിയ മേഖലകളിൽ ഇത് വലിയ നേട്ടമുണ്ടാക്കുമെന്ന് വിദഗ്ദർ പറഞ്ഞു. മോർട്ട്‌ഗേജ് നിരക്കുകൾ കുറയുന്നതോടെ പ്രോപ്പർട്ടി വിപണിയിൽ കൂടുതൽ ആവശ്യക്കാരുണ്ടാകും. പലിശ നിരക്ക് കുറയുന്നത് വിദേശ നിക്ഷേപകരെ യു എ ഇയിലേക്ക് കൂടുതൽ ആകർഷിക്കും. ഡോളറിന്റെ മൂല്യം കുറയുന്നത് യു എ ഇയുടെ കയറ്റുമതിയും വർധിപ്പിക്കും. അതേസമയം, സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നവർക്ക് ഇത് തിരിച്ചടിയായേക്കാമെന്നും റിപ്പോർട്ട് പറയുന്നു.

 

 

---- facebook comment plugin here -----

Latest